അഭിമാനം വാനോളം🙏 തന്ത്ര വിദ്യാപീഠം പൂർവ്വ വിദ്യാർത്ഥി ബ്രഹ്മശ്രീ പുത്തില്ലം മഹേഷ് നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐 തന്ത്രവിദ്യാപീഠത്തിൽ രണ്ടു വർഷം അധ്യാപകനായിരുന്നു അദ്ദേഹം.പ്രശസ്തമായ ബദരി ക്ഷേത്രത്തിലെ റാവൽജി സ്ഥാനത്തേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി ഭാഗവത സപ്താഹ യജ്ഞങ്ങൾക്കും മഹാക്ഷേത്രങ്ങളിലെ താന്ത്രിക കർമ്മങ്ങൾക്കും നേത്രത്വം വഹിച്ചിട്ടുണ്ട്. ഡൽഹി മയൂർ വിഹാർ ക്ഷേത്രത്തിൽ പുരോഹിതനായി ദീർഘ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരുന്നു. തന്ത്ര വിദ്യാപീഠം പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ ശബരിമല മേൽശാന്തിയുമായ ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിയിൽ നിന്ന് മറ്റൊരു പൂർവ്വ വിദ്യാർത്ഥിയിലേക്ക് ഈ പദവി കൈമാറ്റം ചെയ്യപ്പെടുന്ന അപൂർവ്വ നിമിഷത്തിനാണ് ഈ മണ്ഡലക്കാലം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മാതൃസ്ഥാപനവുമായി എപ്പോഴും നിരന്തര ബന്ധം പുലർത്തുന്ന ഗുരു ഭക്തിയുടെയും , ലാളിത്യത്തിന്റെയും എളിമയുടെയും , പ്രതീകമായ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കലിയുഗവരദന്റെ കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.🥰🙏🙏
