തന്ത്ര വിദ്യാപീഠത്തിൽ ഇന്നലെ നടന്ന ആദരണീയനായ പി. ഈ ബി.മേനോൻ സാറിന്റെ ശതാഭിഷേക ആഘോഷങ്ങൾ ചെറിയത്തപ്പന്റെ അനുഗ്രഹം കൊണ്ടും, എല്ലാവരുടേയും സഹായ സഹകരണങ്ങൾ കൊണ്ടും വളരെ ഭംഗിയായി നടത്താൻ സാധിച്ചു. വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കുലപതി ബ്രഹ്മശ്രീ മണ്ണാർശ്ശാല സുബ്രഹ്മണ്യൻ നമ്പൂതിരി, പ്രിൻസിപ്പൽ ബ്രഹ്മശ്രീ ബാലകൃഷ്ണ ഭട്ട്, വൈ. പ്രിൻസിപ്പൽ ബ്രഹ്മശ്രീ ശ്രീനിവാസൻ പോറ്റി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. തുടർന്ന് സമാദരണ സഭയും നടന്നു.
