ലോകക്ഷേമത്തിനായി വൈദിക യജ്ഞം: തന്ത്ര വിദ്യാപീഠത്തിൽ ഭാഗ്യസൂക്ത മഹായജ്ഞം 14 - നും,15 -നും ആലുവ: - ലോകക്ഷേമത്തിനും സർവ്വൈശ്വര്യത്തിനുമായി തന്ത്ര വിദ്യാപീഠത്തിൽ ആഗസ്റ്റ് 14, 15 തിയ്യതികളിൽ ഭാഗ്യസൂക്തമഹായജ്ഞം നടത്തുന്നു. തന്ത്ര വിദ്യാപീഠത്തിന്റെ ആസ്ഥാനമായ ചെറിയത്ത് നരസിംഹ സ്വാമി ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ കാശാം കോട്ടത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് യജ്ഞം. ഐശ്വര്യ സമൃദ്ധിക്കായി വേദങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള ഭാഗ്യസൂക്ത മന്ത്രം 14000 തവണ ആവർത്തിച്ച് ഹോമിച്ചു കൊണ്ട് ഏഴ് ഹോമകുണ്ഡങ്ങളിലായി നടക്കുന്ന ഈ മഹായജ്ഞത്തിന് വിദ്യാപീഠം കുലപതി ബ്രഹ്മശ്രീ മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി, പ്രിൻസിപ്പാൾ ബ്രഹ്മശ്രീ പി. ബാലകൃഷ്ണ ഭട്ട്, വൈസ് പ്രിൻസിപ്പാൾ ബ്രഹ്മശ്രീ . ശ്രീനിവാസൻ പോറ്റി, സിക്രട്ടറി ബ്രഹ്‌മശ്രീ . ടി.എം എസ്സ് പ്രമോദ് നമ്പൂതിരി, ബ്രഹ്‌മശ്രീ അടിയ മന ശംഭു നമ്പൂതിരി, ബ്രഹ്‌മശ്രീ മഹേഷ് തെരകുഞ്ജത്തായ, ബ്രഹ്‌മശ്രീ എടക്കാട് വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ 51 വേദ പണ്ഡിതൻമാർ സഹകാർമികത്വം വഹിക്കും നമ്മുടെ വ്യക്തിപരവും സാമാജികവുമായ സർവ്വ ഐശ്വര്യത്തിനും ദുരിതശാന്തിക്കുമായി നടക്കുന്ന ഈ മഹത്തായ യജ്ഞത്തിൽ പങ്കെടുക്കണമെന്നാഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് മുൻകൂട്ടി പേരും നക്ഷത്രവും നൽകി ബുക്കു ചെയ്യാമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു