ആദരാഞ്ജലികൾ🙏🙏

തന്ത്ര വിദ്യാപീഠം പ്രസിഡന്റ് ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാട് വിഷ്ണു പാദം പൂകി🙏 തന്ത്രരത്നം അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു. അവസാനിച്ചത് ഹൈന്ദവ നവോത്ഥാനത്തിനായി ഒഴിഞ്ഞുവെച്ച ജീവിതം. പാലിയം വിളംബരത്തെ പ്രാവർത്തികമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ശാസ്ത്ര ശർമ്മൻ നമ്പൂതിരി സ്വർഗ്ഗീയ മാധവിജിയോടൊപ്പം ചേർന്ന് അബ്രാഹ്മണർക്കും തന്ത്രിക വിദ്യാഭ്യാസം നൽകി കേരളത്തിൻറെ നവോത്ഥാന മുന്നേറ്റത്തിന് നിർണായക സംഭാവനകൾ നൽകി. ................................................................... 73 വർഷങ്ങൾ പിന്നിട്ട സമർപ്പിത ജീവിതത്തിൽ സമാജത്തിന്റെ വഴികാട്ടികൾക്കും വെളിച്ചമാകാൻ കഴിഞ്ഞ മഹാഗുരുവാണ് തന്ത്രരത്നം അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട്. ഹൈന്ദവ സമാജ നവീകരണത്തിന്റെ നാഴികക്കല്ലായ പാലിയം വിളംബരത്തെ പ്രാവർത്തികമാക്കുന്ന പ്രവർത്തന്നങ്ങളെ മുന്നിൽ നിന്ന് നയിച്ചതും. സ്വർഗ്ഗീയ മാധവ്ജിയുടെ നവോദ്ധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചതു് ഇദ്ദേഹമാണ് ജന്മം അല്ല കർമ്മമാണ് ബ്രാഹ്മണ്യം എന്ന് സമൂഹത്തിന് പ്രവർത്തിച്ചു കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ് കർത്താവാവ് കൂടിയാണ്അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട്. അബ്രാഹ്മണർക്കും തന്ത്രിക മേഖലയിലേക്ക് കടന്നു വരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച് 1980ലെ അദ്വൈതാശ്രമത്തിലെ പൂജാ പഠന ശിബിരങ്ങൾക്ക് നേതൃത്വം നൽകി.ശബരിമല യുവതി പ്രവേശനം വിഷയത്തിൽ ഹൈന്ദവ സമാജത്തിന് ദിശാബോധം പകരാൻ തന്ത്രവിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത ആചാര്യ സംഗമത്തിൽ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം പട്ടാമ്പിയിലെ അഴകത്ത് മന അഷ്ടമൂർത്തി നമ്പൂ‌തിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിനെയും ഏഴ് മക്കളിൽ നാലാമത്തെ ആളായി 1950ൽ ജനനം. പാരമ്പര്യ ഗുരുകുല വീദ്യാഭ്യാസത്തിനും സ്കൂൾ വിദ്യാഭ്യാസത്തിനും ശേഷം 1972ൽ തന്ത്രവിദ്യാ പീഠത്തിലെ ആദ്യ വിദ്യാർഥികളിൽ ഒരാൾ. തുടർന്ന് അവിടെത്തന്നെ അദ്ധ്യാപകൻ. പിന്നീട് കുലപതി, ഇപ്പോൾ തുടർച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷൻ. പൂജനീയ കാഞ്ചി ആചാര്യ സ്വാമികളിൽ നിന്നും \"തന്ത്രരത്നം\" ബിരുദം സ്വർഗീയ മാധവജിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ മാധവീയം പുരസ്‌കാരം മംഗലാപുരം രാമനന്ദ ആശ്രമം ഏർപ്പെടുത്തിയ അഭിനവ ശങ്കരാചാര്യ പുരസ്കാരം പുതുമന തന്ത്ര വിദ്യാലയത്തിന്റെ വേദവ്യാസ പുരസ്കാരം ശ്രീശബരിമല ആലങ്ങാട്ടു യോഗം ഏർപ്പെടുത്തിയ തന്ത്രശാസ്ത്ര നിപുണ പുരസ്ക്കാരം ഞാറക്കൽ ശ്രീവേദവ്യാസ വൈദിക സഭ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കളമെഴുത്ത് പഠന ഗവേഷണ കേന്ദ്രത്തിന്റെ താന്ത്രികാചാര്യ പുരസ്കാരം, പാതിരികുന്നത് മന ട്രസ്റ്റീന്റെ നാഗകീർത്തി പുരസ്ക്കാരം അത്താണി വീരഹനുമാൻ കോവിൽ ട്രസ്റ്റിന്റെ പ്രശസ്തിപത്രം തുടങ്ങി അനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

onam
WhatsApp
WhatsApp
Call Us Facebook YouTube